പാലാ: മാനസികാരോഗ്യ പുനരധിവാസ മേഖലയുടെ ഈറ്റില്ലമാണ് പാലാ എന്ന് വിശേഷിപ്പിച്ച മൺമറഞ്ഞ ശ്രീ.കെ.എം.മാണി സാറിൻ്റെ വാക്കുകൾ ഊട്ടി ഉറപ്പിക്കുന്ന ലോക മാനസികദിന ആഘോഷം വിപുലമായി പാലായിൽ നടത്തപ്പെട്ടു. തന്റെ നാട്ടിൽ നിന്നുള്ള പലരെയും പാലാ മരിയസദനം സംരക്ഷിക്കുന്നുണ്ടെന്നും മാനസികാരോഗ്യ രംഗത്ത് മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനം നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, മാനസികാരോഗ്യ പുനരധിവാസ മേഖലയ്ക്ക് സർക്കാരിനും മന്ത്രി എന്ന നിലയിൽ തനിക്കും ചെയ്യാവുന്ന എല്ലാ സഹായവും, മറ്റു നിയമനിർമാണത്തിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി മോൻസ് ജോസഫ് വാഗ്ദാനം ചെയ്‌തു.
വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH), വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ - സോഷ്യല്‍ റീഹാബിലിറ്റേന്‍ (WAPR),മരിയസദനം പാലാ, പാലാ റോട്ടറി ക്ലബ്, ജനമൈത്രി പോലീസ് പാലാ,ബി.വി.എം ഹോളി ക്രോസ്സ് കോളേജ് ചേര്‍പ്പുങ്കല്‍ , കേരള വ്യാപാര വേവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ, പാലാ മുനിസിപ്പാലിറ്റി എന്നിവര്‍ സംയുക്തമായി ആഘോഷ പരിപാടികൾ സങ്കടിപ്പിച്ചത് .മാനസിക ആരോഗ്യ മേഖലയേയും മരിയസദനത്തെയും ഈ നാട് എത്ര മാത്രം കരുതുന്നു കരുണയോടെ കാക്കുന്നു എന്നതിനുള്ള അടയാളപ്പെടുതലാണ് ഈ ആഘോഷ പരിപാടി എന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് ശ്രി. ജോസ്.കെ. മണി, എം.പി. പറഞ്ഞു.
ലോക മാനസികാരോഗ്യ രംഗത്തെ പാലാ മരിയസദനത്തിന്‍റെ സംഭാവനകള്‍ ആഗോള മാനസികരോഗ്യ പുനരധിവാസത്തിന്, ലോക മാനസികരോഗ്യ സംഘടനകള്‍ മാതൃക ആകുന്നത് അനുകരണീയവും അഭിമാനമാണെന്ന് അധ്യക്ഷന്‍ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH), വൈസ് പ്രസിഡന്റ് Dr. റോയി എബ്രാഹം കള്ളിവയലിൽ, മുഖ്യപ്രഭാക്ഷകൻ വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ - സോഷ്യല്‍ റീഹാബിലിറ്റേന്‍ (WAPR), Dr.വി.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ലോക മാനസികാരോഗ്യ ആഘോഷ പരിപാടികൾക്ക് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു.


0 Comments